
നെടുംങ്കണ്ടം : മൃഗ സംരക്ഷണ വകുപ്പിൽ അറ്റൻഡറായി ജോലിയിലിരിക്കെ മരണമടഞ്ഞ പി കെ രാജന്റെ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയ മൃഗസംരക്ഷണ വകുപ്പിലെ മികച്ച ജീവനക്കാരനുള്ള അവാർഡിന് കട്ടപ്പന മൃഗാശുപത്രിയിലെ അറ്റൻഡർ എ സി ശശിധരൻ അർഹനായി.നെടുങ്കണ്ടത്ത് വച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം എം എസ് മഹേശ്വരൻ പുരസ്‌കാരവും ക്യാഷ് അവാർഡും കൈമാറി. യോഗത്തിൽ ഡോ. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ എം ജേക്കബ്, പി എസ് ബിജു, ഷിഹാബ് പരീത്, ഡോ. ദിനേശ്, മാർട്ടിൻ ജോസ്, വിവേക് എന്നിവർ പ്രസംഗിച്ചു.