പീരുമേട്. പൂട്ടി കിടക്കുന്ന തേയില തോട്ടങ്ങ ളിലെ തൊഴികൾക്ക് ധനസഹായം നൽകി. പീരുമേട് ടി കമ്പനി. എം.എം. ജെ. പ്ലാന്റേഷൻ വക കോട്ടമല, ബോണാ മി എന്നീ ഡിവിഷനിലെ തൊഴിലാളി കുടുബങ്ങൾക്ക് ജില്ലാ പ്ലാന്റേഷൻ റിലീഫ് കമ്മിറ്റി ധനസഹായം വിതരണം ചെയ്തു. 44 പേർക്ക് ചികിത്സ സഹായം 597000 രൂപനൽകി.15 പേർക്ക്10000 രൂപ വീതവും വിവാഹ സഹായമായി കൈമാറി. വിദ്യാഭ്യാസ സഹായമായി സ്വശ്രയ കോളേജിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾക്ക്95000 രൂപ വീതവും നൽകി. കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വാഴൂർ സോമൻ എം.എൽ എ, ചെറുകിട തോട്ടം തൊഴിലാളി ക്ഷേ മനിധി ബോർഡ് ചെയർമാൻ പി എസ്.രാജൻ, പ്ലാന്റേഷൻ ചീഫ് ഇൻസ്‌പെക്ടർ പ്രമോദ് എന്നിവർ പങ്കെടുത്തു.