vidhyasagar

തൊടുപുഴ: അവശത അനുഭവിക്കുന്നവരെ സഹായിക്കാനായി സേവാഭാരതി നടത്തുന്ന സേവനപ്രവർത്തങ്ങൾക്കായുള്ള സേവാനിധി സമാഹരണം തൊടുപുഴ താലൂക്കിൽ തുടക്കം കുറിച്ചു. നിധി സമാഹരണ ഉദ്ഘാടനം എസ് എൻ ഡി പി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗർ നിർവ്വഹിച്ചു. സേവാഭാരതി പ്രസിഡന്റ് . എൻവേണുഗോപാൽ നിധി ഏറ്റുവാങ്ങി. മുൻസിപ്പൽ കൗൺസിലർ ജയലക്ഷ്മി ഗോപൻ, ആർ എസ് എസ് ജില്ലാ സഹകര്യവാഹ് എ ആർ ഗിരീഷ്, ജില്ലാ സേവപ്രമുഖ് വി കെ സാജൻ, സേവാഭാരതി ജില്ലാ ജോയിന്റ് സെക്രട്ടറി കവിത സിബി എന്നിവർ പങ്കെടുത്തു.