thankappan
മലനാട് യൂണിയനിലെത്തിയ സ്‌പൈസസ് ബോർഡ് ചെയർമാൻ എ ജി തങ്കപ്പനെ യൂണിയൻ ഭാരവാഹികൾ സ്വീകരിക്കുന്നു

കട്ടപ്പന: സ്‌പൈസസ് ബോർഡ് ചെയർമാൻ എ ജി തങ്കപ്പൻ എസ് എൻ ഡി പി യോഗം മലനാട് യൂണിയൻ സന്ദർശിച്ചു. ചൊവ്വാഴ്ച്ച രാവിലെ 11 മണിയ്‌ക്കെത്തിയ ചെയർമാനെ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ മറ്റ് പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് ഷൈൻ കെ കൃഷ്ണനും എ ജി തങ്കപ്പനൊപ്പം ഉണ്ടായിരുന്നു. മലനാട് യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പ്രവീൺ വട്ടമല, കൊച്ചു തോവാള ശാഖായോഗം സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി, ശ്രീനാരായണ ക്ലബ് പ്രസിഡന്റ് കെ. പി ബിനീഷ്, എന്നിവരും സ്‌പൈസസ് ബോർഡ് ചെയർമാനെ സ്വീകരിക്കാനെത്തിയിരുന്നു.