water-tank

കട്ടപ്പന : നഗരസഭ ഈസാമ്പത്തിക വർഷത്തിലെ എസ് സി എസ് റ്റി കുടുംബം ങ്ങൾക്കുള്ള വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ബീനാ ജോബി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമസഭകളിൽ ലഭിച്ച അപേക്ഷകളിൽ നിന്നും അർഹതപ്പെട്ട 150 കുടുംബങ്ങളെ തിരഞ്ഞെടുത്താണ് ടാങ്കുകൾ നൽകിയത്. ഇതിനായി പ്രത്യേക ഫണ്ടിൽ നിന്നും 4,50,000 രൂപ അനുവദിച്ചു. കൗൺസിലർമാരായ പ്രശാന്ത് രാജു, ബെന്നി കുര്യൻ, പ്ലാനിംഗ് ക്ലർക്ക് കെ. ബിനു, സീനിയർ ക്ലർക്ക് വി.എം അലേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.