നെടുങ്കണ്ടം :ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ശാരീരിക വെല്ലുവിളികൾ നേരിടുന്ന കിടപ്പുരോഗികൾക്ക് മോട്ടോറൈസ്ഡ് വീൽ ചെയർ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിലായി കിടപ്പുരോഗികളായ 11 പേർക്ക് 1,27,050 രൂപ നിരക്കിൽ വികലാംഗ കോർപ്പറേഷൻ മുഖേനയാണ് വീൽ ചെയർ വിതരണം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കുഞ്ഞ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് റാണി തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.വർഗ്ഗീസ്,
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ ജോണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജെ സിജു, സി.എം കുര്യാക്കോസ്, സജനാ ബഷീർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദിലീപ് എം.കെ, ശിശുവികസന പദ്ധതി ഓഫീസ് ജൂനിയർ സൂപ്രണ്ട് രാജേഷ് ബാബു റ്റി.ആർ തുടങ്ങിയവർ സംസാരിച്ചു.