മൈലക്കൊമ്പ് : സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ 'തനിമ' എന്ന പേരിൽ മാതൃഭഷാ ദിനം ആചരിച്ചു. മൂവാറ്റുപുഴ നിർമ്മലാ കോളേജ് മലയാള വിഭാഗം പ്രൊഫസർ സിസ്റ്റർ ഡോ. നോയൽ റോസ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രൻസിപ്പൽ ഫാ. ഡോ. ജോൺസൺ ഒറോപ്ലാക്കൽ, അസോ. പ്രൊഫസർ ഡോ. സി. സി. കുര്യൻ, വിദ്യാർത്ഥി പ്രതിനിധികളായ അമൽ ചെറിയാൻ, ആൻമരിയ ജോയിസ്, അഷ്‌ക്കർ അലി, അനിഷ് കുമാർ എന്നിവർ പ്രസംഗിച്ചു.പരിപാടിയുടെ ഭാഗമായി ബി. എഡ് വിദ്യാർത്ഥികൾ തയ്യാറാക്കിയ 100 കൈയെഴുത്ത് മാസികകളുടെ പ്രകാശനവും വിവിധ കലാപരിപാടികളും ക്വിസ് പ്രോഗ്രാമും നടത്തി.