കട്ടപ്പന: വഴിയരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിൽ നിന്നും നിരോധിത മയക്ക് മരുന്നെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി.വണ്ടൻമേട് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുറ്റടി ടൗണിൽ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ച നിലയിൽ പൊടി രൂപത്തിലുള്ള വസ്തു കണ്ടത്.എം.ഡി.എം.എ ആണോയെന്ന് സംശയിക്കുന്നതായി വണ്ടൻമേട് സി.ഐ പറഞ്ഞു. ബൈക്ക് ഉടമ പൊലീസ് കസ്റ്റഡിയിൽ ആണെന്നും സൂചനയുണ്ട്.