തൊടുപുഴ: ജപ്തിചെയ്യാൻ പല സർക്കാർ വാഹനങ്ങൾ ഉണ്ടായിരിക്കെ ജപ്തിക്ക് കണ്ടെത്തിയത് ക്ഷീരവികസന വകുപ്പിന്റെ ക്യാളിറ്റി കൺട്രോൾ ലാബ് വാഹനം . ഇപ്പോഴിതാ വാഹനം കോടതി സമുച്ചയത്തിൽകിടന്ന് നശിക്കുന്നു.
പാലിന്റെ ഗുണനിലവാരം തിട്ടപ്പെടുത്തി ക്ഷീരകർഷകർക്ക് വില നൽകുന്നതിൽ വാഹനത്തിലുള്ള ലാബിന്റെ പ്രവർത്തനം ഏറെ ഉപകാരപ്രദമായിരുന്നു. ജില്ലാ ക്ഷീരവികസന ക്യാളിറ്റി കൺട്രോൾ വഴി ഫാറ്റും, എസ്.എൻ.എഫും പരിശോധിച്ച് വില കുറയാതെ ലഭിക്കുമെന്നതായിരുന്നു. എന്നാൽ റോഡ് വികസനത്തിന് സ്ഥലം വാങ്ങിയ വകയിൽ ജില്ലയിൽ എവിടെയോസർക്കാർ നൽകേണ്ട പൊന്നുംവില നൽകാൻ കഴിയാതെ വന്നപ്പോൾ പതിവ് നടപടിക്രമമായി കോടതി നിർദേശിച്ചത് ഒരു സർക്കാർ വാഹനം ജപ്തിചെയ്യാനാണ്. അങ്ങനെ കള്ളാട്ടുപിള്ളി പാറുക്കുട്ടിയമ്മ എന്ന വീട്ടമ്മയ്ക്ക് നൽകാനുള്ള 562975 രൂപയ്ക്ക് ക്വാളിറ്റി കൺട്രോൾ ലാബ് ജപ്തി ചെയ്യാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു, കോടതി ജപ്തി ചെയ്തു. ക്വാളിറ്റി കൺട്രോൾ ലാബും റോഡ് വികസനവും തമ്മിലെന്ത് ബന്ധം എന്ന് ആരോട് ചോദിക്കാൻ. .വേറെ എത്രയോ വകുപ്പുകളിൽ ജനങ്ങൾക്ക് ദോഷം വരാത്ത എത്രയോ വാഹനങ്ങളുണ്ട്. വാഹനം ക്ഷീരകർഷകരുടെ പാലിന്റെ ഗുണനിലവാരം നോക്കാനുള്ള മിഷനറികൾ സഹിതം കോടതിവളപ്പിൽ കിടന്ന് നശിക്കുകയാണ്.സർക്കാർ നടപടിക്രമങ്ങൾ ഇഴഞ്ഞ് നീങ്ങുകയും വീട്ടമ്മയ്ക്ക് നൽകേണ്ട തുക ഇനിയും കിട്ടാതിരിക്കുകയും ചെയ്തതോടെ വാത്തനം ഇനി എന്ന് ഇറക്കാനാകും എന്ന് ഒരു നിശ്ഛയവുമില്ല. ക്വാളിറ്റി കൺട്രോൾ ലാബിന്റെ വാത്തനം അടിയന്തിരമായി ഇറക്കി പരിഹാരം കാണണമെന്ന് ക്ഷീരസംഘങ്ങളുടെ ജില്ലാ കൺസോർഷ്യം കമ്മിറ്റി അംഗവും കുടയത്തൂർ ആപ്‌കോസ് പ്രസിഡന്റുമായ ഡോ.കെ.സോമൻ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് സർക്കാരിന് നിവേദനം നൽകാൻ തീരുമാനിച്ചു.