
തൊടുപുഴ : ജില്ലയെ പരിപൂർണ്ണ സാക്ഷരതയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്.അവശേഷിക്കുന്ന നിരക്ഷരരെക്കൂടി സാക്ഷരരാക്കാനുള്ള
പദ്ധതികളുടെ തുടക്കമാണ് പഠ്‌ന ലിഖ്‌ന അഭിയാൻ പദ്ധതിയിലൂടെ ആരംഭിച്ചത്.
കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്‌ന ലിഖ്‌ന അഭിയാൻ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ ആരംഭിച്ച സാക്ഷരതാ ക്ലാസുകളിലേക്കുള്ള ബ്ലാക്ക് ബോർഡും ചോക്കും ഉൾപ്പെടെയുള്ള പഠനോപകരണങ്ങളുടെ ജില്ലാതല വിതരണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ അധ്ദ്ധ്യക്ഷയായിരുന്നു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എൻ മോഹനൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി
ചെയർപേഴ്‌സൺ ആശ ആന്റണി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
ചെയർപേഴ്‌സൺ അഡ്വ.എം ഭവ്യ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ജെ ജേക്കബ്, സി വി സുനിത,കെ.ജി സത്യൻ, ഇന്ദു സുധാകരൻ , ഇടുക്കിബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗം നിമ്മി ജയൻ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ. റഷീദ്, ജില്ലാഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ,സാക്ഷരതാ മിഷൻ അസി. കോർഡിനേറ്റർ ജെമിനി ജോസഫ് എന്നിവർ സംബന്ധിച്ചു.