തൊടുപുഴ: കേന്ദ്ര ഗവണ്മെന്റ് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ തൃശൂർ, അയ്യന്തോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന MSME- Development Institute (MSME-DI) ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി കരിമണ്ണൂർ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ തിങ്കളാഴ്ചരാവിലെ10 ന് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ഏകദിന വ്യവസായ സെമിനാർ നടത്തും. കേരളത്തിൽ വിജയ സാദ്ധ്യതയുള്ള വ്യവസായങ്ങൾ തിരഞ്ഞെടുക്കുന്നതിനും വിജയകരമായി നടത്തിക്കൊണ്ടു പോകുന്നതിനും ആവശ്യമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഈ സെമിനാറിൽ പ്രതിപാദിക്കും. കേന്ദ്ര, സംസ്ഥാന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന സെമിനാറിൽ വിജയികളായ വ്യവസായികളുടെ അനുഭവസാക്ഷ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള വിവിധ തരത്തിലുള്ള പദ്ധതികളെക്കുറിച്ചുള്ള ക്‌ളാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 വയസ് പൂർത്തിയായവർ ആധാർ കാർഡുമായി നേരിട്ടുവരേണ്ടതാണ്. ആദ്യം രജിസ്ട്രർ ചെയ്യുന്ന 50 പേർക്കായിരിക്കും പ്രവേശനം നല്കുന്നത്.കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക
വിശേഷ് അഗർവാൾ, അസിസ്റ്റന്റ് ഡയറക്ടർ/ പ്രോഗ്രാം കോർഡിനേറ്റർ 9873711189