തൊടുപുഴ: റവന്യൂ വകുപ്പിലെ നീതി നിഷേധങ്ങൾ ക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ ഇന്ന് റവന്യൂ ഓഫീസുകളിൽ റവന്യു കരിദിനമായി ആചരിക്കുന്നു.ജീവനക്കാരുടെ ഓൺലൈൻ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കുക, ക്ലർക്ക്മാരുടെ കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, റവന്യൂ റിക്കവറി പിരിവ് ജിവനക്കാരുടെ വ്യക്തിഗത ബാധ്യതയാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരിദിനാചരണം നടത്തുന്നത് .

തൊടുപുഴ, ഇടുക്കി, ഉടുമ്പഞ്ചോല, ദേവികുളം, പീരമേട് താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ കറുത്ത ബാഡ്ജ് ധരിച്ച് ജീവനക്കാർ പ്രതിഷേധ പരിപാടികൾ നടത്തും.