ഇടുക്കി :ജില്ലയിലെ 21 അക്ഷയ ലോക്കേഷനിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ പരീക്ഷ 26ന് രാവിലെ 10 മുതല് വൈകുന്നേരം 4 മണിവരെ വിവിധ ബാച്ചുകളായി പൈനാവ് കയിലിമലയിൽ
ഗവ. മോഡൽ പോളിടെക്‌നിക് കോളേജിൽ നടത്തും. പരീക്ഷാർത്ഥികൾ പരീക്ഷ സമയത്തിന് അര മണിക്കൂർ മുമ്പ് ഹാളിൽ എത്തിച്ചേരേണ്ടതാണ്. ഹാൾടിക്കറ്റ് പരീക്ഷാർത്ഥികളുടെ ഇ -മെയിൽലേയ്ക്ക് അയച്ചിട്ടുണ്ട്. ഹാൾ ടിക്കറ്റ് ലഭിയ്ക്കാത്തവർ അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.ഫോൺ 04862 232215