labour


• കട്ടപ്പന നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾതമ്മിലടിയും വാക്കേറ്റവും പതിവ്


കട്ടപ്പന :നഗരത്തിൽ പലയിടത്തും ലഹരിയും മദ്യവും ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അന്യസംസ്ഥാന തൊഴിലാളികൾ.പുതിയ ബസ്റ്റാൻഡിലെ സ്വകാര്യ മൈതാനങ്ങളിലും ബാറുകൾക്ക് മുൻപിലുമാണ് തൊഴിലാളികളുടെ അഴിഞ്ഞാട്ടം.അമിതമായി ലഹരി ഉപയോഗിച്ച ശേഷം വാക്കേറ്റത്തിൽ ഏർപ്പെടുകയും തമ്മിൽ തല്ലുകയുമാണ് പതിവ്.ആരെങ്കിലും തടസ്സം പിടിക്കാൻ ശ്രമിച്ചാൽ ഇവരെയും ആക്രമിക്കും. ലഹരിക്ക് അടിമപ്പെട്ട് ഒറ്റയ്ക്കും സംഘങ്ങളായും ഏറ്റുമുട്ടുന്ന ഇവർ യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ഭീഷണിയാണ്.പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടുപരിസത്ത് പുലർച്ചെ അതിക്രമിച്ച് കയറിയ അന്യ സംസ്ഥാന തൊഴിലാളി വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിച്ചിരുന്നു.ഞായറാഴ്ച്ചകളിലാണ് തൊഴിലാളികൾ കൂടുതലായി കട്ടപ്പനയിൽ എത്തുന്നത്. കൂട്ടത്തോടെ എത്തുന്ന സംഘത്തിലെ സ്ത്രീകൾ അടക്കമുള്ളവർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്.


തൊഴിലാളികളെ

എത്തിക്കുന്നത് മൈതാനത്ത്.

പുതിയ ബസ് സ്റ്റാൻഡിന് പരിസരത്തുള്ള ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്താണ് തൊഴിലാളി കടത്ത് നടക്കുന്നത്.സ്വദേശത്ത് നിന്ന് കട്ടപ്പനയിലെത്തുന്ന തൊഴിലാളികൾ ദിവസങ്ങളോളം കാത്തിരുന്നാണ് തൊഴിലിടങ്ങളിലേയ്ക്ക് പോകുന്നത്.ഇവർക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ പോലും ഏജന്റുമാർ തയ്യാറാകില്ല.ഇതേ തുടർന്ന് ഇതേ സ്ഥലത്ത് തന്നെയാണ് തൊഴിലാളികൾ മലമൂത്ര വിസർജനം നടത്തുന്നത്.പൊതുസ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുന്നത് സമ്പൂർണ്ണമായി ഒഴിവാക്കിയതിനുള്ള ഒ.ഡി.എഫ്. സർട്ടിഫിക്കറ്റ് അഞ്ച് വർഷം മുൻപ് നഗരസഭയ്ക്ക് ലഭിച്ചപ്പോഴാണ് കൺമുന്നിൽ നിയമ ലംഘനം. മൈതാനത്തിനുള്ളിൽ ലഹരി ഉപയോഗിച്ച് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് നിരന്തരമാണെന്ന് സമീപത്തുള്ളവർ പറയുന്നു.