വെള്ളത്തൂവൽ: കുത്തുപാറ സെന്റ് ജോസഫ് പള്ളിയിൽ തിരുനാൾ ഫെബ്രുവരി 25, 26, 27 തിയതികളിൽ നടക്കും
ഒന്നാം ദിവസം വൈകിട്ട് 4.30ന് ഫാ.തോമസ് ആനിക്കുഴിക്കാട്ടിലിന്റെ നേതൃത്വത്തിൽ കൊടിയേറ്റ്, നൊവേന, തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ,ലദീഞ്ഞ്, 5.30ന് ഫാ.വിൽസൺ തെക്കേച്ചേരിൽനയിക്കുന്നആഘോഷമായ തിരുന്നാൾ കുർബാന, സന്ദേശം.രണ്ടാം ദിവസം രാവിലെ 6.15ന് വി.കുർബ്ബാന 4.30 ന് ചെല്ലിയാമ്പാറപള്ളി വികാരി റവ.ഫാ.ജോസഫ് പാലത്തിങ്കൽ നയിക്കുന്ന നൊവേന തുടർന്ന് ഫാ.ജോബി വാഴയിൽ നയിക്കുന്ന ആഘോഷമായ തിരുന്നാൾ കുർബാന, ലദീഞ്ഞ്, നേർച്ച മൂന്നാം ദിവസം രാവിലെ 5.45ന് വി.കുർ
ബ്ബാന, 9 ന് റവ.ഫാ.ബിജു വെട്ടുകല്ലേൽ നയിക്കുന്ന ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന, സന്ദേശം തുടർന്ന് നൊവേന, ലദീഞ്ഞ്, പരിശുദ്ധകുർബാനയുടെ ആശീർവ്വാദം, നേർച്ചഎന്നിവയും നടക്കും.