പീരുമേട്: ഡി.വൈ.എഫ്.ഐ. പീരുമേട് ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി വണ്ടിപരിയാറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വണ്ടിപ്പെരിയാർ പഴയ പാലം വൃത്തിയാക്കി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു. പൊതു നിരത്തുകളിലെ മാലിന്യങ്ങളും നീക്കം ചെയ്തു. നൂറ് വർഷത്തിലേറെ പഴക്കമുള്ള പാലമാണ്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെകട്ടറി ആർ രാമ രാജ്, പ്രസിഡന്റ് ബിപിൻ മോഹനൻ എന്നിവർ നേതൃത്വം നൽകി.