
ഉടുമ്പന്നൂർ: സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയലേയ്ക്ക് പദ്ധതി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് ഓഫീസ് പരിസരത്ത് പച്ചക്കറി കൃഷി ആരംഭിക്കുന്നതിനായി തൈകൾ നട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രവീന്ദ്രൻ , ശാന്തമ്മ ജോയി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. വി രാജീവ്, ആതിര രാമചന്ദ്രൻ, ശ്രീമോൾ ഷിജു, രമ്യ പി നായർ ,കെ.ആർ ഗോപി, രഞ്ജിത്ത് പി ആർ കൃഷി ഓഫീസർ ജയ്‌സി മോൾ കെ.ജെ എന്നിവർ സംസാരിച്ചു.