
പീരുമേട്: വനംവകുപ്പ് പിടികൂടാൻ കൂടൊരുക്കി കാത്തിരിക്കുമ്പോൾ പെരുവന്താനം ടി.ആർ.ആൻഡ് ടി. എസ്റ്റേറ്റിലെ മറ്റൊരു ഭാഗത്ത് കടമാൻകുളത്തിനും മഞ്ഞകല്ലിനും ഇടയിലുള്ള കൊടക്കാട് വീണ്ടും പുലിയെ കണ്ടു. പുലിയുടെ കാൽപ്പാടുകളും കണ്ടെത്തി. ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ ഇ.ഡി.കെ. ഡിവിഷനിലാണ് പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നത്. ഇ .ഡി.കെ. ഡിവിഷനിലെ ജോമോൻ വലിയ പാടത്തിന്റെ പശുക്കിടാവിനെ പുലി കടിച്ചു കൊന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചെന്നാപ്പാറ, കുപ്പക്കയം മേഖലകളിൽ പുലിയെ കണ്ടിരുന്നു. ഇവിടെയും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. വനം വകുപ്പ് കാമറകളും സ്ഥാപിച്ചിട്ടുണ്ട്.