മുട്ടം: കോടതി റൂട്ടിൽ വിജിൽൻസ് ഓഫീസിന് സമീപം പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്ന പ്രശ്നം പരിഹരിച്ചു. വിജിൽൻസ് ഓഫീസിന് സമീപത്തുള്ള പാലത്തിനോട്‌ ചേർന്നുള്ള ഭാഗത്ത്‌ കഴിഞ്ഞ ഒരു വർഷക്കാലമായി പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്ന അവസ്ഥയായിരുന്നു. ഇത്‌ സംബന്ധിച്ച് പ്രദേശവാസികൾ അധികൃതരെ നിരവധി പ്രാവശ്യം വിവരം അറിയിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. പൈപ്പിന്റെ ജോയിന്റ് ലീക്കായി ലിറ്റർ കണക്കിന് കുടിവെള്ളമാണ് വ്യാപകമായി പുറത്തേക്ക് ഒഴുകിയിരുന്നത്. കോടതിക്ക് സമീപത്തുള്ള സ്ഥാപനത്തിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിന് വേണ്ടി സ്ഥാപിച്ച പൈപ്പിന്റെ ജോയിന്റിൽ നിന്നാണ് കുടിവെള്ളം പാഴായി പ്പോയിരുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വന്ന വാർത്തയെ തുടർന്നാണ് പ്രശ്നം അടിയന്തരമായി പരിഹരിച്ചത്.