
കട്ടപ്പന: നിർദ്ദിഷ്ട മലയോര ഹൈവേയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. ഡ്രൈവർ ചിന്നാർ ചെരിപ്പറമ്പിൽ ഫ്രാൻസിസ് (68), യാത്രക്കാരൻ കൈതപ്പതാൽ കിണറ്റുകര തോമസ് മാത്യു (68) എന്നിവർക്കാണ് പരിക്കേറ്റത്. തോമസിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലും ഫ്രാൻസിസിനെ കട്ടപ്പനയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് മാട്ടുക്കട്ടയ്ക്ക് സമീപമായിരുന്നു അപകടം . തോമസ് കട്ടപ്പനയിൽ ഏലക്കാ വിൽപ്പന നടത്തി മടങ്ങിവരുകയായിരുന്നു . ഏലക്കാ വിറ്റുകിട്ടിയ 1,39,800 രൂപ വാഹനത്തിൽ ഉണ്ടായിരുന്നു. അപകട വിവരം അറിഞ്ഞെത്തിയ ഉപ്പുതറ പൊലീസ് പണം ശേഖരിച്ചു.