കുളമാവ്: അച്ഛൻ ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് മകൾക്ക് പരിക്ക്. കുളമാവ് പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. കുളമാവ് സ്വദേശി റിൻസ് ഓടിച്ച ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്. റിൻസിന്റെ ഒരു വയസുള്ള മകൻ ശ്രുതിയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. റിൻസും ഭാര്യയും മൂന്ന് മക്കളുമായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റ ശ്രുതിയെ ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി എട്ട് മണിയോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കുളമാവ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.