ഇടുക്കി : കേരള വാട്ടർ അതോറിറ്റിയിൽ കടലാസ് രഹിത ബില്ലിംഗ് സമ്പ്രദായം നടപ്പാക്കുന്നതിനാൽ ബിൽ സംബന്ധമായ വിവരങ്ങൾ എസ്.എം.എസ് മുഖേന മാത്രമേ ഉപഭോക്താക്കളെ അറിയിക്കുകയുള്ളൂ. ആയതിനാൽ കേരള വാട്ടർ അതോറിറ്റിയുടെ പൈനാവ് ഓഫീസിനു കീഴിലുള്ള എല്ലാ ഉപഭോക്താക്കളും മൊബൈൽ നമ്പർ ഓഫീസിൽ അറിയിക്കണമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.
ഫോൺ 04862232388