കട്ടപ്പന : ഹൈറേഞ്ച് മേഖലയിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിനെതിരെ പ്രതിഷേധവുമായി മലയാളി ചിരി ക്ലബ്.66 കെവി ലൈനിലെ തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 66 തിരികൾ തെളിയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംഘടനാ പ്രസിഡന്റ് സണ്ണി സ്റ്റോറിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.ചിരി ക്ലബ്ബ് ജനറൽ സെക്രട്ടറി അശോക് ഇലവന്തിക്കൽ , വൈസ് പ്രസിഡന്റ് വിപിൻ വിജയൻ , മനോജ് വർക്കി,സജി ദാസ് മോഹൻ , സജി ഫെർണാണ്ടസ്, പ്രിൻസ് മൂലേച്ചാലിൽ ,ജസ്റ്റിൻ തോമസ് ,അനീഷ് തോണക്കര തുടങ്ങിയവർ പ്രസംഗിച്ചു.