ഇടുക്കി :ഗവ. മെഡിക്കൽ കോളേജ് (ജില്ലാ ആശുപത്രി) ലേക്ക് 2022-23 വർഷത്തേയ്ക്ക് ആശുപത്രിയിലെ ഫാർമസിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ നിർദേശാനുസരണം ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. സൂപ്രണ്ട്, ഗവ.മെഡിക്കൽ കോളേജ് (ജില്ലാ ആശുപത്രി), ഇടുക്കി എന്ന പേരിലാണ് ടെൻഡർ സമർപ്പിക്കേണ്ടത്. സ്ഥാപനത്തിന്റെ അംഗീകാരം സംബന്ധിച്ച രേഖകളുടെ പകർപ്പ് സഹിതമുള്ള ടെണ്ടർ, മുദ്രവച്ച കവറിൽ മാർച്ച് 7 ന് രണ്ടു മണിക്ക് മുൻപായി ആശുപത്രി സൂപ്രണ്ടിന് ലഭ്യമാക്കണം.ടെണ്ടറിനോടൊപ്പം നിരതദ്രവ്യമായി ചെറുതോണി യൂണിയൻ ബാങ്കിൽ സൂപ്രണ്ടിന്റെ പേരിൽ മാറാവുന്ന ഇഎംഡി ആയി 3000/ രൂപയുടെ ഡിഡി സമർപ്പിക്കണം. മാർച്ച് രണ്ട് ഉച്ചയ്ക്ക് ഒരു മണിവരെ ടെൻഡർ ഫോറം 1000 രൂപയും 18ശതമാനം ജിഎസ്ടി യും നല്കി വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862 232474.