കട്ടപ്പന :നഗരസഭ യുടെ 2021-22 സാമ്പത്തിക വർഷത്തെ വനിത ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ വനിതകൾക്കുള്ള തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ബീനാ ജോബി നിർവഹിച്ചു. നഗരസഭയിലെ അർഹരായ 175 വനിതകൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. തികച്ചും സൗജന്യണ് കോഴ്‌സ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഇത്തരം പദ്ധതി നടപ്പിലാക്കുന്നതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് നൽകും. നഗരസഭയുടെ പ്രത്യേക ഫണ്ടിൽ നിന്നും 8,00,000 രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മായാ ബിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പ്രശാന്ത് രാജു, ഫാ. ജെയിംസ് കുര്യൻ, പ്ലാൻ ക്ലർക്ക് ബിനു കെ, സീനിയർ ക്ലർക്ക് അമലേഷ് വി.എം തുടങ്ങിയവർ പങ്കെടുത്തു.