ഇടുക്കി : സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 23-60 വയസ്സ്. പ്രതിമാസ ശമ്പളം 50,000 രൂപ . യോഗ്യത സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൻസ് സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബിരുദാനന്തര ബിരുദം. ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ, മിഷനുകളിലോ പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.
അപേക്ഷ, ഫോട്ടോ പതിച്ച ബയോഡേറ്റ, തിരിച്ചറിയൽ രേഖ, ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവർത്തിപരിചയം തെളിയിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച സാക്ഷ്യപത്രത്തിന്റെ പകർപ്പ് എന്നിവ സഹിതം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ഇടുക്കി, എക്‌സൈസ് ഡിവിഷൻ ആഫീസ്, എക്‌സൈസ് കോംപ്ലക്‌സ്, വെയർഹൗസ് റോഡ്, തൊടുപുഴ, പിൻ685585 എന്ന വിലാസത്തിൽ മാർച്ച് 10 മുമ്പായി നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ04862222493.