ഇടുക്കി :ജില്ലയിൽ ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കു വേണ്ടി മാത്രമായുള്ള പ്രത്യേക തെരഞ്ഞെടുപ്പ് തസ്തികയുടെ (കാറ്റഗറി നമ്പർ: 115/2020) അഭിമുഖം മാർച്ച് 18 ന് നടത്തും. അഭിമുഖത്തിൽ പങ്കെടുക്കേണ്ടവർക്ക് മൊബൈൽ എസ് എം എസ്, പ്രൊഫൈൽ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. പ്രൊഫൈൽ സന്ദേശം ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ, ബയോഡേറ്റ, എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ എറണാകുളം റീജണൽ ഓഫീസിൽ നിശ്ചിത തിയതിയിലും സമയത്തിലും ഹാജരാകേണ്ടതാണ്. മൊബൈൽ എസ് എം എസ്, പ്രൊഫൈൽ സന്ദേശം അല്ലാതെയുള്ള വ്യക്തിഗത അറിയിപ്പുകൾ നൽകുന്നതല്ലെന്ന് കെ.പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.