അണക്കര :സപ്ലൈകോ സൂപ്പർമാർക്കറ്റ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി ഓൺലൈനായി നാളെ വൈകിട്ട് 5.30 ന് നിർവ്വഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ അദ്ധ്യക്ഷത വഹിക്കും. തൽസമയം സൂപ്പർമാർക്കറ്റ് അങ്കണത്തിൽ നടത്തുന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങിൽ വാഴൂർ സോമൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ, ജനപ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.