തൂക്കുപാലം : പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഉപകാരപ്രദമായ രീതിയിൽ തൂക്കുപാലം കെ.എസ്.ഇ.ബി ഓഫീസിനോടു ചേർന്നുണ്ടായിരുന്ന പന്തൽ പാതിരാത്രിയിൽ അനധികൃതമായി പൊളിച്ചു മാറ്റിയ പട്ടം കോളനി സർവ്വീസ് സഹകരണ ബാങ്ക് അധികൃതരുടെ നടപടിക്കെതിരേ കോൺഗ്രസ് തൂക്കുപാലം ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എസ് യശോധരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ടൗൺകമ്മറ്റി പ്രസിഡന്റ് കെ.ആർ ഉണ്ണികൃഷ്ണൻ നായരുടെ അദ്ധൃക്ഷതയിൽ കൂടിയ പ്രതിഷേധ സംഗമത്തിൽ കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, അംഗങ്ങളായ റാബി സിദ്ദിഖ്, ശ്യാമള മധുസൂദനൻ , ജയ് മോൻ നെടുവേലി . മുൻ ബ്ലോക്ക് പ്രസിഡന്റ് സിന്ധു സുകുമാരൻ നായർ, ജോസ് അമ്മഞ്ചേരി . എം.എ. സിദ്ദിഖ്, എൻ.ജി.രാജു, അഡ്വ.കെ. കനിയപ്പൻ, പി.ബാലചന്ദ്രൻ, സന്തോഷ്‌കുമാർ എസ്. എന്നിവർ സംസാരിച്ചു.