
രാജകുമാരി: ദുരിത കയത്തിൽ നിന്നും കര കയറാൻ നിർദ്ധന യുവതി ചികിത്സാ സഹായം തേടുന്നു. രാജകുമാരി മനയിൽതാഴത്ത് അശ്വതി(24)ക്കാണ് ഇരു വൃക്കകളും തകരാറിലായത്. 2017 മുതൽ അശ്വതിയുടെ രക്തത്തിൽ ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വർദ്ധിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. മരുന്ന് കൊണ്ട് അസുഖം മാറുമെന്ന പ്രതീക്ഷയായിരുന്നു അശ്വതിയെ ചികിത്സിച്ച ഡോക്ടർമാർക്ക്. എന്നാൽ ഏതാനും മാസം മുൻപ് ശാരീരിക ബുദ്ധിമുട്ടുകൾ രൂക്ഷമായി.
തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു വൃക്കയുടെ പ്രവർത്തനം പൂർണമായും നിലച്ചതായി ഡോക്ടർമാർ പറഞ്ഞു. മറ്റൊരു വൃക്ക ഭാഗികമായി മാത്രമാണ് പ്രവർത്തിക്കുന്നത്. അശ്വതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരണമെങ്കിൽ വൃക്ക മാറ്റി വയ്ക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. മൃതസഞ്ജീവനയിൽ രജിസ്റ്റർ ചെയ്ത് വൃക്ക മാറ്റി വയ്ക്കുന്നതിന് ഏറെ കാലതാമസമെടുക്കും.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിരമായി വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്താൻ സൗകര്യമുണ്ട്. എന്നാൽ ശസ്ത്രക്രിയക്കും തുടർന്നുള്ള ചികിത്സകൾക്കുമായി 20 ലക്ഷത്തോളം രൂപ ചെലവ് വരും. നിലവിൽ ആഴ്ചയിൽ 2 വീതം ഡയാലിസിസ് നടത്തുന്നുണ്ട്. വൃക്ക മാറ്റി വയ്ക്കുന്നതിനും തുടർ ചികിത്സക്കും പണം ഇല്ലാതെ വിഷമിക്കുകയാണ് അശ്വതിയുടെ നിർദ്ധന കുടുംബം. അശ്വതിയുടെ പിതാവ് വിജയൻ വൃക്ക രോഗം ബാധിച്ച് 2018 ൽ മരിച്ചു. അമ്മ ഓമനയ്ക്കും ശാരിരിക ബുദ്ധിമുട്ടുകളുണ്ട്. സ്വന്തം വീട്ടിലേക്ക് ഗതാഗത യോഗ്യമായ വഴിയില്ലാത്തതിനാൽ ബന്ധു വീട്ടിലാണ് അശ്വതി കഴിയുന്നത്.സഹായത്തിനായി എസ്ബിഐ രാജകുമാരി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 67242293957, ഐഎഫ്‌സി കോഡ് 0070453, ഗൂഗിൾ പേ നമ്പർ 9946181852.