obitrosly

ചെറുതോണി : ചേലച്ചുവടിന് സമീപം വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചേലച്ചുവട് പെരിയാർവാലി പുത്തൻപുരയിൽ റോസിലി(62 )യെയാണ് വീടിന്റെ സമീപം പുരയിടത്തിൽ
പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. അയൽവാസിയായ വീട്ടമ്മയാണ് മൃതദേഹം കണ്ട് നാട്ടുകാരെ അറിയിച്ചത് . സമീപത്ത് ചപ്പുചവറുകളും മാലിന്യങ്ങളും കത്തിച്ചതായി കാണാം . മാലിന്യങ്ങൾ കത്തിച്ചപ്പോൾ തീ പടർന്ന് അപകടമുണ്ടായതായാണ് പ്രാഥമിക നിഗമനം 12 വർഷം മുമ്പ് ഇവരുടെ ഭർത്താവ് മരണപ്പെട്ടിരുന്നു. രണ്ടു മക്കളുള്ള ഇവർ ഒരു മകനോടൊപ്പം ആയിരുന്നു വീട്ടിൽ താമസിച്ചു വന്നത്. ഹോട്ടൽ ജോലിക്കാരനായ മകൻ രാവിലെ ജോലിക്ക് പോയിരുന്നു. കഞ്ഞിക്കുഴി സി. ഐ സാം ജോസിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.