 
വെള്ളിയാമറ്റം: സംസ്ഥാന ഗവണ്മെന്റ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വെള്ളിയാമറ്റം പഞ്ചായത്ത് തല ഉദ്ഘാടനം കൊന്തലാപള്ളി പാടത്ത് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു നിർവഹിച്ചു. പുതിയ തലമുറയിലുള്ളവരെ കൃഷിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലേക്ക് ആവശ്യമായ പച്ചക്കറി തൈകൾ സംസ്ഥാന കൃഷി വകുപ്പിൽ നിന്നാണ് എത്തിക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആളുകൾ കൂട്ടം ചേർന്നാണ് തൈകൾ നടന്നുന്നതും തുടർ പ്രവർത്തികൾ ചെയ്യുന്നതും. ബ്ലോക്ക് മെമ്പർ ടെസ്സി മോൾ മാത്യു,പഞ്ചായത്ത് മെമ്പർമാരായ കബീർ കാസിം, രാജേഷ് ഷാജി, ഷൈല സുരേഷ് ജില്ല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡീന, കൃഷി ഓഫീസർ അശ്വതി ദേവ്, അസിസ്റ്റന്റ് കൃഷി ഓഫീസർ സഫിയ, കർഷകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.