saji
എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ ഒന്നാം വാർഷികവും ശാഖാ പ്രവർത്തകയോഗവും യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ ഒന്നാം വാർഷികവും ശാഖാ പ്രവർത്തകയോഗവും യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ശാഖാതലം മുതൽ കുടുംബയോഗം വരെ ഭരണ സംവിധാനങ്ങൾ പരിഷ്‌കരിച്ച് അംഗങ്ങളുടെ സമൂലമായ ഉന്നമനത്തിനായി 2022 സംഘടനാ വർഷമായി ആചരിക്കും. യൂണിയന്റെയും ശാഖയുടെയും നേതൃത്വത്തിൽ വിവിധ പഠന ക്ലാസുകൾ, നേതൃസംഗമങ്ങൾ കുടുംബ സംഗമം എന്നിവ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, കൗൺസിലർമാരായ എൻ. ജയൻ, സി.എം. ബാബു, കെ.ബി. സുരേഷ്, മധു കമലാലയം, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സജി ചാലിൽ, ശാന്തമ്മ ബാബു തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ യൂണിയൻ വനിതാസംഘം യൂത്ത് മൂവ്‌മെന്റ് നേതാക്കളും ശാഖാ നേതാക്കളും പങ്കെടുത്തു.