കട്ടപ്പന: ശൂലപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ എട്ടാമത് ഉത്രട്ടാതി മഹോത്സവവും, മഹാശിവരാത്രി ആഘോഷവും 26 ന് ആരംഭിക്കും. ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ തന്ത്രികളുടെയും മേൽശാന്തി കെ. സലി ശാന്തികളുടെയും കാർമികത്വത്തിൽ മാർച്ച് 5 വരെയാണ് മഹോത്‌സവം നടക്കുന്നത്. 26 ന് രാവിലെ 6 ന് അഷ്ഠദ്രവ്യസമേതം മഹാഗണപതിഹവനം വൈകിട്ട് 6.30 ന് ദീപാരാധന, വിശേഷാൽ ദീപ കാഴ്ച്ച തുടർന്ന് തൃക്കൊടിയേറ്റ്, 27 ന് പതിവ് പൂജകൾ, 28 ന് രാവിലെ പതിവ് ചടങ്ങുകൾ 9 മണിക്ക് മഹാമൃത്യുഞ്ജയ ഹോമം. മാർച്ച് 1 ന് മഹാശിവരാത്രി മഹോത്‌സവം, രാവിലെ ഉത്സവ ചടങ്ങുകൾ, വൈകിട്ട് 11.30 ന് മഹാശിവരാത്രി പൂജ, ദ്രവ്യാഭിഷേകം. മാർച്ച് 4 ന് ഉത്രട്ടാതി മഹോത്‌സവവും, പള്ളിവേട്ടയും, അവസാന ദിനമായ മാർച്ച് 5 ന് വൈകിട്ട് 4 ന് ആറാട്ട് പുറപ്പാട്, 5 ന് ആറാട്ട്, 5.30 ന് തിരിച്ചെഴുന്നള്ളിപ്പ് 6.30 ന് ദീപാരാധനയ്ക്ക് ശേഷം മഹോത്‌സവത്തിന് കൊടിയിറങ്ങും.