bisonvally

രാജകുമാരി : സ്ത്രീവിരുദ്ധ പ്രസ്താവനയിൽഡി സി സി പ്രസിഡന്റ് സി പി മാത്യുവിനെതിരേ പ്രതിഷേധം ശക്തമാക്കി മഹിളാ അസോസിയേഷൻ. ബൈസൺവാലിയിൽ സി പി മാത്യു പങ്കെടുത്ത പൊതുപരിപാടിയ്ക്ക് മുന്നിലൂടെ കരിങ്കൊടി പ്രകടനം നടത്തി മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു. ഏലം വിലയിടിവിനെതിരെ ബൈസൺവാലി കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടി നടന്നു കൊണ്ടിരിക്കെ ഡിസിസി പ്രസിഡന്റ് സി.പി.മാത്യു ഇരുന്ന വേദിക്കു മുന്നിലൂടെയാണ് മഹിളാ അസോസിയേഷൻ വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരിങ്കൊടിയുമേന്തി പ്രതിഷേധ പ്രകടനം നടത്തിയത്.

. മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി സുമ സുരേന്ദ്രൻ, പ്രസിഡന്റ് സുഭാഷിണി സോമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം .