തൊടുപുഴ: ഉഭയകക്ഷി കരാർ സി.എസ്.ബി. ബാങ്കിൽ നടപ്പിലാക്കുക, ജീവനക്കാർക്കെതിരെയുള്ള നിയമവിരുദ്ധമായ ശിക്ഷാ നടപടികൾ പിൻവലിക്കുക, താത്ക്കാലിക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സി.എസ്.ബി.ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തി ഫെബ്രുവരി 28നും മാർച്ച് 14 നും സി.എസ്.ബി ബാങ്കിൽ ജീവനക്കാരുടെ ഐക്യവേദിയുടെ നേതൃത്വത്തിൽ അഖിലേന്ത്യാ പണിമുടക്ക് നടക്കും.
പണിമുടക്കിന് മുന്നോടിയായുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സി.എസ്.ബി. ബാങ്ക് ശാഖക്കു മുന്നിൽ ജീവനക്കാർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ ബി.ഇ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എൻ. സനിൽ ബാബു ഉദ്ഘാടനം ചെയ്തു. യു. എഫ്.ബി.യു. ജില്ലാ കൺവീനർ നഹാസ് പി.സലിം അദ്ധ്യക്ഷത വഹിച്ചു. എസ്. ശ്രീജിത് (എ.ഐ.ബി.ഒ.സി.) എസ്. അനിൽകുമാർ (എൻ.സി.ബി.ഇ.) എബിൻ ജോസ് (എ.ഐ.ബി.ഇ.എ) എന്നിവർ അഭിവാദ്യം ചെയ്തു.