ag

പൂപ്പാറ: ചെറുകിട കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഏലം ഇ- ലേലത്തിൽ മാറ്റം വരുത്തിയതെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ പറഞ്ഞു. പൂപ്പാറയിൽ ഏലം കർഷകരുടെ കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏലം കൃഷിയും വിപണിയുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഷൈൻ കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്‌പൈസസ് ബോർഡ് വൈസ് ചെയർമാൻ സ്റ്റെനി ജോസഫ് പോത്തൻ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി നായർ, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് അജി മുട്ടുകാട്,
ബി.ജെ.പി സംസ്ഥാന സമിതി അംഗം മുത്തു അജയൻ പൂപ്പാറ എന്നിവർ
സംസാരിച്ചു.