കരിമണ്ണൂർ :കേരളാ കോൺഗ്രസ് (എം )മണ്ഡലം പ്രതിനിധി സമ്മേളനം ശനിയാഴ്ച വൈകിട്ട് 4 ന് കുന്നുമ്മേൽ ഓഡിറ്റോറിയത്തിൽ നടക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് അദ്ധ്യക്ഷത വഹിക്കുന്ന യോഗം പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.ഐ.ആന്റണി ഉദ്ഘാടനം ചെയ്യും. നേതാക്കളായ അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട് . ജിമ്മി മറ്റത്തിപ്പാറ തുടങ്ങിയവർ പങ്കെടുക്കും വാർഡ് പ്രസിഡന്റുമാർ , വാർഡിൽ നിന്നുള്ള മണ്ഡലം പ്രതിനിധികൾ ., പോഷക സംഘടനകളുടെ മണ്ഡലം പ്രസിഡന്റുമാർ ഉപരി കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് മണ്ഡലം സെക്രട്ടറി ജോണി കൊട്ടാരം, മേഖലാ പ്രസിഡന്റുമാരായ ജോസ് മാറാട്ടിൽ, സന്തോഷ് അലിലക്കുഴി എന്നിവർ അറിയിച്ചു.