
ചെറുതോണി: ഡാമിന് അടിവശത്തുള്ള പരന്നയാറ്റിലെ കയത്തിൽ ഗൃഹനാഥനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ആർച്ച് ഡാമിന് സമീപം താമസിക്കുന്ന റോഡുവിളതിൽ സുര (45) ആണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെ കയത്തിൽ കുളിക്കാൻ ചെന്ന സമീപവാസികളാണ് മൃതദേഹം കാണുന്നത്. തെങ്ങു കയറ്റ തൊഴിലാളി യാണ് സുര. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: ചെല്ലപ്പൻ. മാതാവ് : ഭാരതി. അവിവാഹിതനാണ്.