തൊടുപുഴ: മാർച്ച് 28,29തിയതികളിൽ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വൻ വിജയമാക്കാൻ കെ ജി ഒ എ യൂണിറ്റ് സമ്മേളനങ്ങൾ ജീവനക്കാരോട് അഭ്യർത്ഥിച്ചു. പീരമേട്ടിൽ സംസ്ഥാന സെക്രട്ടറി ഡോ. കെ. കെ ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു.വിവിധ യൂണിറ്റുകളിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി എം അനിൽകുമാർ, വി ആർ ജോഗേഷ്‌കുമാർ, ക്രിസ്റ്റി മൈക്കിൾ, ശശിലേഖ രാഘവൻ, ഡോ. സി കെ ഷൈലജ, ജില്ലാ സെക്രട്ടറി റോബിൻസൺ പി ജോസ് എന്നിവർ ഉദ്ഘാടനം ചെയ്തു.