തൊടുപുഴ:കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച കെ.എസ്.ആർ.ടി.സി സർവ്വീസുകൾ പുനാരാരംഭിക്കണമെന്ന് ജനാധിപത്യകേരളാ കോൺഗ്രസ് ആവശ്യപ്പെട്ടു. ദീർഘദൂര സർവ്വീസുകളായ തൊടുപുഴ -വേളാങ്കണ്ണി, തൊടുപുഴ - പഴനി സർവീസുകൾ ഉൾപ്പെടെ തൊടുപുഴ ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്തുകൊണ്ടിരുന്ന എല്ലാ സർവ്വീസുകളും പുനരാരംഭിക്കണം. വിദ്യാലയങ്ങൾ പൂർണ്ണതോതിൽ തുറന്ന് പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ മതിയായ യാത്രാസൗകര്യം ഇല്ലാത്ത ആനക്കയം-തൊടുപുഴ, ആനക്കയം-ഇഞ്ചിയാനി - ആലക്കോട് വഴി തൊടുപുഴ, തൊടുപുഴ - മൈലക്കൊമ്പ് വഴി എറണാകുളത്തിനും ഓരോ സർവ്വീസ് ആരംഭിക്കണമെന്ന്‌യോഗം ആവശ്യപ്പെട്ടു. ഈ കാര്യങ്ങൾ ഉന്നയിച്ച് ഗതാഗത മന്ത്രിക്ക് നിവേദനം നൽകാനും തീരുമാനിച്ചു.
നിയോജമകണ്ഡലം പ്രസിഡന്റ്‌ ഡോ. സി.റ്റി. ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വ. പി.സി.ജോസഫ് എക്‌സ് എം.എൽ.എയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിജോർജ് അഗസ്റ്റിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായജോസ് നെല്ലിക്കുന്നേൽ,ജോസ് നാക്കുഴിക്കാട്ട്, അഡ്വ. ഷാജി തെങ്ങുംപള്ളിൽ, അഡ്വ. മിഥുൻ സാഗർ, ജില്ലാ സെക്രട്ടറി ജോസ് കണ്ണംകുളം, ജില്ലാ ട്രഷറർ ഷൈൻപാറയിൽ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌ സോനുജോസഫ്, കർഷക യൂണിയൻ ജനറൽ സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ, ജില്ലാ കമ്മിറ്റിയംഗം തങ്കച്ചൻ പുളിക്കൽ, നിയോജകമണ്ഡലം സെക്രട്ടറി കെ.ഒ.ജോർജ്, മണ്ഡലം പ്രസിഡന്റുമാരായ പി.വി.ജോർജ്കുട്ടി, ആന്റോ ആന്റണി, ഔസേപ്പച്ചൻ പഴയിടം, മനോജ് വഴുതലക്കാട്ട്, ഷിബുച്ചൻ തലയ്ക്കൽ, പി.പി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.