ചെറുതോണി: എൽ.ഡി.എഫിന്റെ അക്രമ- കാലുമാറ്റ രാഷട്രീയത്തിനെതിരേ കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ എം.പി.ചെറുതോണിയിൽ മാർച്ച് അഞ്ചിനു വൈകുന്നേരം സംസാരിക്കും. മുന്നൊരുക്കങ്ങൾക്കായി 27 നു രാവിലെ 11 നു അടിമാലി, വൈകുന്നേരം മൂന്നിനു നെടുംകണ്ടം, 28 നു രാവിലെ 11 നു തൊടുപുഴ, വൈകുന്നേരം മൂന്നിനു പീരുമേട് എന്നിവിടങ്ങളിൽ നിയോജക മണ്ഡലംതല യോഗങ്ങൾ ചേരും.ഡി.സി.സി.പ്രസിഡന്റ് സി.പി.മാത്യു, ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി.ജനറൽ സെക്രട്ടറിമാരായ അഡ്വ.എസ്.അശോകൻ,ജോസി സെബാസ്റ്റ്യൻ, നേതാക്കളായ ഇ .എം.ആഗസ്തി, റോയ് കെ പൗലോസ്, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ തുടങ്ങിയവർ നിയോജക മണ്ഡലം യോഗങ്ങളിൽ പങ്കെടുക്കുന്നതാണെന്നു ഡി.സി.സി.സെക്രട്ടറി എം.ഡി.അർജുനൻ അറിയിച്ചു.