തൊടുപുഴ : നഗരസഭയുടെ ജനറൽ വിഭാഗം വയോജനങ്ങൾക്ക് കട്ടിൽ നൽകൽ എന്ന പദ്ധതിയിൽപ്പെടുത്തി 35 വാർഡുകളിൽ നിന്നും അർഹരായ 3 വീതം ഗുണഭോക്താക്കൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ജെസ്സി ജോണി അദ്ധ്യക്ഷത വഹിച്ച യോഗം ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ബിന്ദു പത്മകുമാർ, റ്റി.എസ്. രാജൻ, മുഹമ്മദ് അഫ്‌സൽ തുടങ്ങിയവർ പങ്കെടുത്തു.