
പീരുമേട്: ദേശീയപാതയിൽ ടാർ പരന്ന് ഒഴുകുകി, വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. വണ്ടിപ്പെരിയാറിന് സമീപം അൻപത്തൊൻപതാം മൈലിൽ ആഴ്ചകൾക്ക് മുമ്പ് എറണാകുളത്ത നിന്നും ടാങ്കർ ലോറിയിൽ തേനിക്കു കൊണ്ടുപോയ ടാർടാങ്കർ ലോറി റോഡിലേക്ക് മറിഞ്ഞു ദേശീയപാതയിൽ വീണു .ആഴ്ചകൾ കഴിഞ്ഞിട്ടുംടാർ നീക്കംചെയ്യാൻ ദേശീയപാത അധികൃതർ നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി വാഹനങ്ങൾ ഇവിടെ ടാറിൽ തെന്നിവീഴ്കയാണ് . ഇരു ചക്ര വാഹനങ്ങളാണ് ഏറെയും അപകടങ്ങളിൽ പെടുന്നത്. വേനൽ കടുത്തതോടെ ടാർഉരുകി റോഡിലൂടെ ഒഴുകകയാണ്. വാഹനങ്ങൾഅപകടത്തിൽ പെട്ടതോടെ വണ്ടിപ്പെരിയാർ പൊലീസിന്റെ നേതൃത്വത്തിൽ വേഗത കുറയ്ക്കാനുള്ള സിഗ്‌നൽ ബോർഡുകൾ സ്ഥാപിച്ചു. ചൂട് കടുത്തതോടെ കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യതഏറി.