caravan

വാഗമൺ: അറിയപ്പെടാത്ത സ്ഥലങ്ങളെ വലിയ നിക്ഷേപമില്ലാതെ ടൂറിസം ഭൂപടത്തിലുൾപ്പെടുത്താൻ കാരവൻ ടൂറിസത്തിലൂടെ കഴിയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണ്ണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളം 120 കാരവൻ പാർക്കുകളും 388 കാരവനുകളും തുടങ്ങാൻ വിവിധ വ്യക്തികളും സ്ഥാപനങ്ങളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഏഴര ലക്ഷം രൂപ വരെ സബ്‌സിഡി നൽകിയതും മോട്ടോർ വാഹനവകുപ്പിന്റെ ഇളവുകളും കാരവനുകൾ വാങ്ങാൻ സംരംഭകരെ പ്രേരിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം.എൽ.എ, ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണ തേജ, ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ, സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് നിത്യ എഡ്വിൻ, അഥക് ഗ്രൂപ്പ് ഡയറക്ടർ എസ്. നന്ദകുമാർ, സി.ഇ.ഒ പ്രസാദ് മാഞ്ഞാലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.