
വാഗമൺ: കാരവാൻ പാർക്കിലൂടെ ടൂറിസം രംഗത്ത് .ഇതിൽ ഏറ്റവുമധികം ഗുണം ലഭിക്കുന്നത് ഇടുക്കി ജില്ലയ്ക്കാണെന്ന് ടൂറിസംമന്ത്രി മുഹമ്മദ് റിയാസ്. വാഗമണിൽ സംസ്ഥാനത്ത് ആദളം ആരംഭിക്കുന്ന കാരവാൻ പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
വാഗമണിൽ നിന്ന് കാരവാനിലാണ് മന്ത്രി പാർക്ക് സ്ഥിതി ചെയ്യുന്ന ഏലപ്പാറ റോഡിലെ നല്ലതണ്ണിയിലെ സ്ഥലത്തേക്കെത്തിയത്.
ആദ്യപടിയെന്നോണം രണ്ട് കാരവാനുകൾക്ക് പാർക്ക് ചെയ്യാവുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഭാവിയിൽ എട്ട് കാരവാനുകൾ വരെ ഇവിടെ ഉൾക്കൊള്ളാനാകും. ബെൻസിന്റെ നാല് പേർക്ക് സഞ്ചരിക്കാവുന്ന കാരവാനും ഇവിടെയുണ്ട്. സഞ്ചാരി കൾക്ക് കാരവാനിൽ ചുറ്റിനടന്ന് സമീപപ്രദേശങ്ങൾ ആസ്വദിക്കാനും പുതിയ വിനോദസഞ്ചാര രീതി അനുഭവിച്ചറിയാനും സാധിക്കും.
നാല് സോഫ, ടിവി, മെക്രോവേവ് അവൻ, ഇൻഡക്ഷൻ അടുപ്പ്, കബോർഡുകൾ, ജനറേറ്റർ സംവിധാനം, ഫ്രിഡ്ജ്, ഹീറ്റർ സംവിധാനത്തോടു കൂടിയ കുളിമുറി, കിടക്കാനു ള്ള ബെർത്തുകൾ എന്നിവ കാരവാനിലുണ്ടാകും.
വിപുലമായ സൗകര്യങ്ങളാണ് കാരവാൻ പാർക്കിൽ ഒരുക്കിയിട്ടുള്ളത്. ഗ്രില്ലിംഗ് സംവിധാനത്തോടെയുള്ള റസ്റ്റോറന്റ് സംവിധാനം, സ്വകാര്യ വിശ്രമ കേന്ദ്രം, ഹൗസ്‌കീ പിംഗ് സംവിധാനം, 24 മണിക്കൂറും ലഭിക്കുന്ന വ്യക്തിഗത സേവനം, ക്യാമ്പ് ഫയർ, എന്നി വ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
ടൂറിസം വികസനത്തിന് എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ടൂറിസം വ്യവസായത്തിന്റെ തിരിച്ചുവരവ് ഏറെ പ്രധാനമാ ണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾക്ക് കാരവാൻ ടൂറിസം ഉണർവ് പകരുമെന്ന് ചടങ്ങിൽ പങ്കെടുത്ത വാഴൂർ സോമൻ എം എൽ എ പറഞ്ഞു. കേരള ടൂറിസം ഡയറക്ടർ വി ആർ കൃഷ്ണ തേജ, ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ, ഡിറ്റിപിസി മുൻ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം സി വി വർഗീസ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് നിത്യ എഡ്വിൻ, അഥക് ഗ്രൂപ്പ് ഡയറക്ടർ എസ് നന്ദകുമാർ, സിഇഒ പ്രസാദ് മാഞ്ഞാലി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.