ഇടുക്കി: 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർവാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ടിട്ടുള്ള ആധാരങ്ങൾക്ക് കോമ്പൗണ്ടിംഗ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 28 ന് നടക്കും. കുറവ് രജിസ്‌ട്രേഷൻ ഫീസ് 100ശതമാനം ഒഴിവാക്കിയും കുറവ് മുദ്ര വിലയുടെ 30ശതമാനം മാത്രം അതത് സബ് രജിസ്ട്രാർ ഓഫീസുകളിൽ അടച്ച് അണ്ടർവാല്യുവേഷൻ നടപടികൾ തീർപ്പാക്കുന്നതിന് അണ്ടർവാല്യുവേഷൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അദാലത്ത് ജില്ലയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് അതത് രജിസ്ട്രാർ ഓഫീസുകളുമായി ബന്ധപ്പെടുക.