തൊടുപുഴ: കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിൽ തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ച സ്‌പൈസ് ലാൻഡ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസ് നാളെ രാവിലെ ഒമ്പതിന് കാഞ്ഞിരമറ്റത്ത് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അംഗങ്ങൾക്കുള്ള ഓഹരിസർട്ടിഫിക്കറ്റും വിതരണം ചെയ്യും. കാഞ്ഞിരമറ്റം എൻ.എസ്.എസ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ സ്‌പൈസ് ലാൻഡ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എസ്. പത്മഭൂഷൺ അദ്ധ്യക്ഷനാവും. പി.ജെ. ജോസഫ് എം.എൽ.എ ഓഹരി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. വിത്ത് വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കും. നാഫെഡ് നോഡൽ ഓഫീസർ വിജയരാജ് കമ്പനിയുടെ പ്രോഡക്ട് ലോഞ്ചിങ് നടത്തും.
ഭാരവാഹികളായ എസ്. പത്മഭൂഷൺ, ടി.എസ്. കൃഷ്ണകുമാർ, പി.ആർ. ശ്യാം, വി.ആർ. സുരേന്ദ്രൻ, വിനോദ് ബാലകൃഷ്ണൻ, കെ. രാമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.