തൊടുപുഴ: കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഫെബ്രുവരി 28, മാർച്ച് ഒന്ന് തിയതികളിൽ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 28ന് രാത്രി എട്ടിന് കാവടി നിറയ്ക്കൽ, കാവടി പൂജ, തുടർന്ന് ഒമ്പതിന് കാവടി തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും. ശിവരാത്രിദിനമായ മാർച്ച് ഒന്നിന് രാവിലെ 8.30ന് കാവടിഘോഷയാത്ര പുറപ്പെടും. 11.30ന് കാവടി അഭിഷേകം, വൈകിട്ട് ആറിന് ഭസ്മക്കാവടി ഘോഷയാത്ര. വൈകിട്ട് ഏഴിന് ഭാഗവതാചാര്യൻ ഗുരുവായൂർ മണികണ്ഠവാര്യരുടെ പ്രഭാഷണം. രാത്രി ഒമ്പതിന് ചലച്ചിത്ര പിന്നണി ഗായിക ശുഭ രഞ്ജിനി നയിക്കുന്ന ഭക്തിഗാന തരംഗിണി, രാത്രി 11 മുതൽ നൃത്തനൃത്യങ്ങൾ, 12 മുതൽ ശിവരാത്രി വിളക്ക്. രാത്രി 12ന് ശേഷം ക്ഷേത്ര കടവിൽ ബലി തർപ്പണത്തിന് തുടക്കം കുറിക്കും. പുലർച്ചെ രണ്ടിന് നൃത്തനാടകം 'ശ്രീഭദ്രകാളി'. ക്ഷേത്രോത്സവത്തിന് മാർച്ച് അഞ്ചിന് രാത്രി എട്ടിന് കൊടിയേറും. മാർച്ച് ഒമ്പതിനും 10നും ഉത്സവബലി ഉണ്ടാകും. മാർച്ച് 12ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ടി.എസ്. രാജൻ, പി.ജി. രാജശേഖരൻ, ടി.എസ്. രാധാകൃഷ്ണൻ, കെ.എസ്. വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.