
ചെറുതോണി: കുരുമുളക് പറിക്കുന്നതിനിടയിൽ ഏണിയിൽ നിന്നു വീണ് കർഷകന് ദാരുണാന്ത്യം. കഞ്ഞിക്കുഴി കദളിക്കാട്ടിൽ ജോണി (70) ആണ് മരിച്ചത്. വീടിനു സമീപമുള്ള കുരുമുളക് ചെടിയിൽക്കയറി മുളക് പറിക്കുന്നതിനിടെ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. ഇരുമ്പ് ഏണി ഒടിഞ്ഞതിനെ തുടർന്ന് നിലത്ത് വീണ ഇദ്ദേഹത്തെ ഉടൻ തന്നെ മുതലക്കോടത്തെ സ്വകാര്യ ആസ്പത്രിയിലേക്കു കൊണ്ടു പോയെങ്കിലും യാത്രാമദ്ധ്യെ മരിച്ചു. ഭാര്യ: ഗ്രേസി കഞ്ഞിക്കുഴി ഞവരക്കാട്ട് കുടുംബാംഗം. മക്കൾ: റോഷൻ, ജോമി, പരേതനായ ജോബി മരുമകൾ: ലിൻഡ.